പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ആക്രമണം വാക്കുതർക്കത്തിനിടെ
Wednesday 29 October 2025 12:33 PM IST
പാലക്കാട്: ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പാലക്കാട് പല്ലഞ്ചാത്തന്നൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പൊള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ (60) കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനിടെ വാസു ഇന്ദിരയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇന്ദിര സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കുടുംബപ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. വാസുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.