കടം വാങ്ങിയ പണം തിരികെ നൽകാനെത്തിയപ്പോൾ പീഡനം; കോൺഗ്രസ് പ്രവർത്തകയുടെ പരാതിയിൽ നേതാവിനെതിരെ കേസ്

Wednesday 29 October 2025 12:58 PM IST

തൃശൂർ: കോൺഗ്രസ് പ്രവ‌ർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. കോൺഗ്രസ് പുതുക്കാട് ബ്ളോക്ക് ജനറൽ സെക്രട്ടറി അൻവർ സാദത്തിനെതിരെയാണ് വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനം, ബലാത്‌ക്കാരം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കടമായി വാങ്ങിയ പണം മടക്കി നൽകാനെത്തിയപ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. റൂറൽ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകയായ വീട്ടമ്മയുടെ പരാതിയിൽ അൻവർ സാദത്തിനെ കോൺഗ്രസ് പുറത്താക്കിയിരുന്നു. പീഡിപ്പിച്ചതായി ഇവർ ഡിസിസിക്ക് പരാതി നൽകിയതിന് പിന്നാലെയായിരുന്നു നടപടി.