മത്സ്യക്കുഞ്ഞ് നിക്ഷേപം
Thursday 30 October 2025 12:53 AM IST
കോട്ടയം: സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ പൊതുജലാശയങ്ങളിൽ മത്സ്യ സമ്പത്തിന്റെ സംയോജിത പരിപാലനം (വേമ്പനാട് പദ്ധതി) പദ്ധതിയുടെ ഭാഗമായി വേമ്പനാട്ടു കായലിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വൈക്കം ബോട്ട് ജെട്ടി കടവിൽ നടന്ന പരിപാടി വൈക്കം നഗരസഭാദ്ധ്യക്ഷ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സിന്ധു സജീവൻ അദ്ധ്യക്ഷത വഹിച്ചു. എൻ. അയ്യപ്പൻ, രാജശ്രീ, ബിജിമോൾ, എ. കൃഷ്ണകുമാരി, വി.എസ് പ്രിയ മോൾ, രശ്മി പി. രാജൻ, സി.എ അഞ്ജലി ദേവി, ബി. ആർഷ, പി.എ ജിഷ്ണു, സി.ബി വിപിൻ എന്നിവർ പങ്കെടുത്തു.