പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം
Thursday 30 October 2025 12:54 AM IST
വൈക്കം: ചെമ്മനത്തുകര 1337-ാം നമ്പർ കയർ വ്യവസായ സഹകരണ സംഘത്തിന് നിർമ്മിച്ച പുതിയ ഓഫീസ് കെട്ടിടം കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ഗണേശൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.ആർ സഹജൻ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർ ഷിബു കോമ്പാറ, സംഘം സെക്രട്ടറി ടി.ഡി.രജനി, സി.പി.എം ഏരിയ സെക്രട്ടറി പി.ശശിധരൻ, കയർ ഇൻസ്‌പെക്ടർ പി.ജി.അമ്പിളി, വി.എം.ദേവിദാസ്, സി.ഡി.സ്വരാജ്, എം.ജി.ഗോപകുമാർ, കെ.കെ ശശികുമാർ, ഇ.എൻ.സാലിമോൻ, എസ്.അനീഷ്, എൻ.രാമദാസ്, ഗീത പ്രകാശൻ എന്നിവർ പ്രസംഗിച്ചു.