ഗർഭാശയ ക്യാൻസർ  നിർണയ പരിശോധന 

Thursday 30 October 2025 12:56 AM IST

ചങ്ങനാശേരി: റോട്ടറി ക്ലബ് ഒഫ് ഗ്രേറ്റർ ചങ്ങനാശേരിയുടെ നേതൃത്വത്തിൽ ഗർഭാശയ ക്യാൻസർ നിർണയപരിശോധന നവംബർ രണ്ടിന് നടക്കും. 200 രൂപ രജിസ്‌ട്രേഷൻ ഫീസ് മാത്രം ഈടാക്കിയാണ് രണ്ടായിരം രൂപ ചെലവ് വരുന്ന പരിശോധന നടത്തുന്നത്. ചങ്ങനാശേരി സഞ്ജീവനി ഹോസ്പിറ്റലിലാണ് പരിശോധന. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ രജിസ്‌ട്രേഷൻ അനുസരിച്ച് മുൻഗണനാ രീതിയിലാണ് പരിശോധനകളെന്ന് പത്രസമ്മേളനത്തിൽ ഡോ.പി.വിജയകുമാരി പറഞ്ഞു. റോട്ടറി ക്ലബ് ഭാരവാഹികളായ അഡ്വ.പി.എസ്.ശ്രീധരൻ, വർഗീസ് എൻ.ആന്റണി, രാജീവ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.