ചാക്കോച്ചൻ - ആസിഫ് അലി ചിത്രം കല്ലറ മാനിഫെസ്റ്റോ

Thursday 30 October 2025 6:12 AM IST

ചിത്രീകരണം അടുത്ത വർഷം

കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ​ആ​സി​ഫ് ​അ​ലി​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​മാ​ത്തു​ക്കു​ട്ടി​ ​സേ​വ്യ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന് ​ക​ല്ല​റ​ ​മാ​നി​ഫെ​സ്റ്റോ​ ​എ​ന്നു​ ​പേരിട്ടു.​ ​അ​ന്ന​ ​ബെ​ൻ​ ​നാ​യി​ക​യാ​യ​ ​ഹെ​ല​നു​ ​ശേ​ഷം​ ​മാ​ത്തു​ക്കു​ട്ടി​ ​സേ​വ്യ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന് ​വി​മ​ൽ​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്നു.​ അ​ഭി​ന​വ് ​സു​ന്ദ​ർ​ ​നാ​യ്ക് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​മു​കു​ന്ദ​നു​ണ്ണി​ അ​സോ​സി​യേ​റ്റ്സി​ന്റെ തിരക്കഥ പങ്കാളി ആണ് ​വി​മ​ൽ​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​.​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​ ​

സെ​വ​ൻ​സ്,​ ​ഓ​ർ​ഡി​ന​റി,​ ​വൈ​റ​സ്,​ ​ട്രാ​ഫി​ക്,​ ​മോ​ഹ​ൻ​കു​മാ​ർ​ ​ഫാ​ൻ​സ്,​ ​രാ​ജ​മ്മ​ ​അ​റ്റ് ​യാ​ഹൂ,​ ​ടേ​ക്ക് ​ഒ​ഫ്,​ ​മ​ല്ലൂ​ ​സിം​ഗ്,​ 2018​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​നും​ ​ആ​സി​ഫ് ​അ​ലി​യും​ ​ഒ​രു​മി​ച്ചി​ട്ടു​ണ്ട്.​ അ​തേ​സ​മ​യം​ ​മ​മ്മൂ​ട്ടി​യും​ ​മോ​ഹ​ൻ​ലാ​ലും​ ​വീ​ണ്ടു​മൊ​ന്നി​ക്കു​ന്ന​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ​ ​ചി​ത്രം​ ​പാ​ട്രി​യ​റ്റും​ ​ര​തീ​ഷ് ​ബാ​ല​കൃ​ഷ്ണ​ൻ​ ​പൊ​തു​വാ​ളി​ന്റെ​ ​ഒ​രു​ ​ദു​രൂ​ഹ​ ​സാ​ഹ​ച​ര്യ​ത്തി​ലും​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ചാ​ക്കോ​ച്ച​ൻ​ ​എ​ഡി​റ്റ​ർ​ ​കി​ര​ൺ​ദാ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ല​ഭി​ന​യി​ച്ച് ​തു​ട​ങ്ങി.​ ​ഷാ​ഹി​ ​ക​ബീ​റി​ന്റേ​താ​ണ് ​ര​ച​ന.​ ​

ഷാ​ഹി​ ​ക​ബീ​റി​ന്റെ​ ​ര​ച​ന​യി​ൽ​ ​ര​തീ​ഷ് ​അ​മ്പാ​ട്ട് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം,​ ​ഓ​ഫീ​സ​ർ​ ​ഓ​ൺ​ ​ഡ്യൂ​ട്ടി​ ​ഒരുക്കിയ ​ജീ​ത്തു​ ​അ​ഷ്റ​ഫ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം,​ ​നി​തീ​ഷ് ​സ​ഹ​ദേ​വി​ന്റെ​ ​അ​സോ​സ്സി​യേ​റ്റ് ​ര​ഞ്ജി​ത്ത് ​വ​ർ​മ്മ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ആ​ദ്യ​ ​ചി​ത്രം​ ​എ​ന്നി​വ​യാ​ണ് ​ചാ​ക്കോ​ച്ച​നെ​ ​കാ​ത്തി​രി​ക്കു​ന്ന​ ​പ്രോ​ജ​ക്ടു​ക​ൾ. രോ​ഹി​ത്.​ ​വി.​എ​സ് സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ടി​ക്കി​ടാ​ക്ക​ ​ആ​ണ് ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​ആ​സി​ഫ് ​അ​ലി​ ​ചി​ത്രം.​ ​മ​ധു​ര​ ​മ​നോ​ഹ​ര​ ​മോ​ഹ​ത്തി​നു​ശേ​ഷം​ ​സ്റ്റെ​ഫി​ ​സേ​വ്യ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ആ​സി​ഫ് ​അ​ലി​ ​ആ​ണ് ​നാ​യ​ക​ൻ.