അങ്കണവാടി കലാമേള

Thursday 30 October 2025 12:59 AM IST

തുറവൂർ: തുറവൂർ ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയുടെ ഭാഗമായി അങ്കണവാടി കുട്ടികളുടെ കലാമേള കുരുന്നുത്സവം നടന്നു.

പഞ്ചായത്തിന്റെ സാമൂഹിക–സാംസ്കാരിക മുന്നേറ്റത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള ശ്രമങ്ങളിലൊന്നാണ് കലാമേളയെന്ന് കുരുന്നുത്സവം ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് പ്രസിഡന്റ്‌ മോളി രാജേന്ദ്രൻ പറഞ്ഞു. വൈസ് പ്രസിഡന്റ്‌ സി.ഒ.ജോർജ്, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ദിനേശൻ, അമ്പിളി, വിമല ജോൺസൻ, ഷൈലജ ഉദയപ്പൻ, ഐ സി ഡി എസ് സൂപ്പർവൈസർ എം ഷാലിമോൾ, ദർശിക കോർഡിനേറ്റർ ശ്രദ്ധ രാധാകൃഷ്ണൻ കിലാ പ്രതിനിധികളായ ജ്യോതി, പ്രിയങ്ക എന്നിവർ സംസാരിച്ചു.