പൂവച്ചൽ സിൽവർ ജൂബിലി ലാ കോളേജ്

Thursday 30 October 2025 1:11 AM IST

കാട്ടാക്കട: വിജിലൻസ് വാരാഘോഷത്തിന്റെ ഭാഗമായി പൂവച്ചൽ സിൽവർ ജൂബിലി ലാ കോളേജിൽ അഴിമതി വിരുദ്ധ അവബോധ ക്ലാസ് വിജിലൻസ് ആൻഡ് ആന്റി-കറപ്ഷൻ ബ്യൂറോ പൊലീസ് സൂപ്രണ്ടന്റ് ജിജി.എൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.റാണി ജോർജ് അദ്ധ്യക്ഷത വഹിച്ചു."വിജിലൻസ്: നമ്മുടെ കൂട്ടുത്തരവാദിത്ത്വം" വിഷയത്തിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടന്റ് സന്തോഷ് കുമാർ ക്ലാസെടുത്തു.കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആൽഫ്രഡ് വിൽസനും മറ്റ് വിജിലൻസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.