വിദ്യാർത്ഥികൾ ട്രാഫിക് ബോർഡുകൾ സ്ഥാപിച്ചു

Wednesday 29 October 2025 9:12 PM IST

കാഞ്ഞങ്ങാട് : ജി.വി.എച്ച്.എസ് കാഞ്ഞങ്ങാട് സ്‌കൂൾ നാഷണൽ സർവ്വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയപാതയിൽ ശുചീകരണ പ്രവർത്തനം നടത്തി. കാഞ്ഞങ്ങാട് സൗത്ത് മുതൽ അലാമി പള്ളി വരെയുള്ള പാതയിലെ ട്രാഫിക് ദിശ ബോർഡുകൾക്ക് മുന്നിലെ മരക്കൊമ്പുകൾ വളണ്ടിയർമാർ വെട്ടിമാറ്റി.ദിശാ ബോർഡുകൾ കഴുകി വൃത്തിയാക്കുകയും ചെയ്തു. ദിശ ബോർഡ് വൃത്തിയാക്കൽ കാഞ്ഞങ്ങാട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.വിജയൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ.ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ പി.എസ്.അരുൺ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ.കരിയർ മാസ്റ്റർ,പി. സമീർ സിദ്ധിഖി, സിംജ മോൾ, ഒന്നാംവർഷ വോളണ്ടിയർമാരായ എം.കെ.ആര്യ, സി.മുഹമ്മദ്, സൽമാൻ ഫാരിസ്, കെ.സി ജിഷ്ണു , ഷഹനാദ്, റാസിക് മഞ്ജു തുടങ്ങിയവർ നേതൃത്വം നൽകി.