കലോത്സവം ബ്രോഷർ പ്രകാശനം
Wednesday 29 October 2025 9:14 PM IST
ചെറുവത്തൂർ: നവംബർ ഒന്ന് മുതൽ ആറുവരെ തീയ്യതികളിൽ കുട്ടമത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 64-ാമത് ചെറുവത്തൂർ ഉപജില്ലാ കലോത്സവ ബ്രോഷർ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സി.ജെ. സജിത്ത് ഉദ്ഘാടനവും പ്രകാശന കർമ്മവും നിർവ്വഹിച്ചു. ഡോ.ടി.കെ.മുഹമ്മദലി ചടങ്ങിൽ മുഖ്യാതിഥിയായി. ചടങ്ങിൽ മലബാർ സ്വീച്ച് ഹിയറിംഗ് ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ കലോത്സവത്തിനു സംഭാവന ചെയ്യുന്ന 400 തോർത്തുകൾ എൻ.രാജീവൻ മാസ്റ്റർ കൈമാറി. ബ്രോഷർ കമ്മറ്റി ചെയർമാൻ സുനിൽ കുമാർ മനിയേരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഡോ.ടി.ഗീത , കൺവീനർ കെ.കൃഷ്ണൻ, എസ്.എം.സി ചെയർമാൻ ഷിബു മടിക്കുന്ന്, വത്സൻ പിലിക്കോട്, എ.വി.പ്രദീപ് കുമാർ, ദേവദാസ് , ദീപ എന്നിവർ സംസാരിച്ചു.