എഫ്.എസ്.ഇ.ടി.ഒ മേഖല ജാഥ തുടങ്ങി
കാസർകോട്: കേരള സർക്കാറിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി എഫ്.എസ്.ഇ.ടി.ഒ ഉദുമ മേഖലാ കമ്മിറ്റി നടത്തുന്ന കാൽനട പ്രചരണ ജാഥ ബോവിക്കാനത്ത് കെ.പി.സതീഷ് ചന്ദ്രൻ ജാഥാ ക്യാപ്റ്റൻ കെ.രാഘവന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് ക്യാപ്റ്റൻ കെ.രാജീവൻ , മാനേജർ ബി.വിജേഷ്, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി കെ.വി.രാഘവൻ , കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം എൻ.കെ.ലസിത, ബി.വിഷ്ണുപാല, എം.മാധവൻ, പി.മിനി, എന്നിവർ സംസാരിച്ചു. പി.ഡി. രതീഷ് സ്വാഗതവും, ബി.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ഇന്ന് രാവിലെ കുറ്റിക്കോലിൽ നിന്ന് ആരംഭിക്കുന്ന ജാഥ മരുതടുക്കത്ത് സമാപിക്കും.നാളെ മേൽപ്പറമ്പിൽ നിന്ന് ആരംഭിച്ച് പള്ളിക്കരയിൽ സമാപിക്കും. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.മണിമോഹൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.