ബഡ്സ് സ്‌കൂൾ കെട്ടിട സമുച്ചയങ്ങൾ തുറന്നു
പയ്യാവൂർ: കോയിപ്ര എസ്.എൻ.ഡി.പി ബിൽഡിംഗിൽ ആരംഭിച്ച ഹൃദയം ബഡ്സ് സ്‌കൂളിന് സ്വന്തമായി നിർമാണം പൂർത്തിയാക്കിയ കെട്ടിട സമുച്ചയങ്ങൾ ഡോ.ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്തു. പാഴുക്കുന്നേൽ ലൂക്കാേസ് സൗജന്യമായി നൽകിയ സ്ഥലത്താണ് കെട്ടിടങ്ങൾ നിർമിച്ചത്. ബഡ്സ് സ്‌കൂളിലെ അമ്മമാരുടെ സംരംഭം മുഖേന ഉത്പാദനം ആരംഭിച്ച 'ടേസ്റ്റി ബഡ്സ് 'ചപ്പാത്തിയുടെ വിതരണോദ്ഘാടനവും എം.പി നിർവഹിച്ചു. ചടങ്ങിൽ പയ്യാവൂർ മാംഗല്യം പദ്ധതിയിലൂടെ ആദ്യം വിവാഹിതരായ ദമ്പതികൾക്ക് സ്വീകരണവും അനുമോദനവും നൽകി. പഞ്ചായത്ത് പ്രസിഡന്റ് സാജുസേവ്യർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രീത സുരേഷ് ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ.മോഹനൻ, ആനീസ് നെട്ടനാനിയ്ക്കൽ, ഷീനജോൺ, വാർഡ് മെമ്പർമാരായ രജനി സുന്ദരൻ, ടെൻസൺ ജോർജ് കണ്ടത്തിൻകരയിൽ, പയ്യാവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം.ജോഷി, കെ.ടി.അനിൽകുമാർ, എം.സി.നാരായണൻ, ഇടവൻ നാരായണൻ, ബിന്ദു ശിവദാസ്, പഞ്ചായത്ത് സെക്രട്ടറി എസ്.സ്മിത എന്നിവർ പ്രസംഗിച്ചു.