ചുറ്റുമതിൽ, ഓഡിറ്റോറിയം ഉദ്ഘാടനം
Wednesday 29 October 2025 9:22 PM IST
പയ്യാവൂർ: ജില്ലാ പഞ്ചായത്ത്, എസ്.എസ്.കെ ഫണ്ട് വിനിയോഗിച്ച് ഇരിക്കൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിനു വേണ്ടി നിർമ്മിച്ച ചുറ്റുമതിൽ, നവീകരിച്ച ഓഡിറ്റോറിയം എന്നിവ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു.ഗുരുജ്യോതി സംസ്ഥാന അധ്യാപക പുരസ്‌കാര ജേതാവ് കെ.പി.സുനിൽ കുമാറിനെയും സംസ്ഥാന ഇൻക്ലൂസീവ് കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച നശ്വ ഷറഫുദ്ദീനെയും ചടങ്ങിൽ ആദരിച്ചു. സമഗ്ര ശിക്ഷാ കേരളം കണ്ണൂർ ഡി.പി.സി ഇ.സി.വിനോദ് പദ്ധതി വിശദീകരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ സി.റീന,പ്രധാനാദ്ധ്യാപകൻ പി.പി.അഷ്‌റഫ്, ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ സുലേഖ, കെ.ടി.നസീർ, എം.കെ.ഉണ്ണികൃഷ്ണൻ,സഹീദ് കീത്തടത്ത്, എം.പി.ജലീൽ,നൂർജഹാൻ, സി.രാജീവൻ,ഷുഹൈബ്, എ.സി.റുബീന എന്നിവർ പ്രസംഗിച്ചു.