കാമുകിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ബലാത്സംഗം ചെയ്തു,  സംസാരിച്ചിരുന്നത് വ്യത്യസ്തമായ ലൈംഗികബന്ധങ്ങളെക്കുറിച്ച്

Wednesday 29 October 2025 9:23 PM IST

കാമുകിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ബലാത്സംഗം ചെയ്ത യുവാവിന് കടുത്ത ശിക്ഷ വിധിച്ച് കോടതി. 11 വയസ്സ് മാത്രം പ്രായമുള്ള സ്വന്തം മകളെയാണ് അമേരിക്കക്കാരനായ യുവാവ് ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സിംഗപ്പൂരിലെ കോടതി ഇയാളെ 24 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. 2019ല്‍ സ്വന്തം ഭാര്യയുമായി വേര്‍പിരിഞ്ഞ ഇയാള്‍ പിന്നീട് സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട ഷെയ്‌ല എന്ന യുവതിയുമായി പ്രണയത്തിലാകുകയായിരുന്നു. വിവാഹ ബന്ധം വേര്‍പ്പെടുത്തിയെങ്കിലും കുട്ടികളെ ശനി, ഞായര്‍ ദിവസങ്ങളില്‍ പിതാവിന് ഒപ്പം കഴിയാന്‍ കോടതി അനുവദിച്ചിരുന്നു.

ഒരിക്കല്‍ പിതാവിനൊപ്പം നില്‍ക്കാന്‍ പെണ്‍കുട്ടിയെത്തിയപ്പോള്‍ ഷെയ്‌ലയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇയാള്‍ സ്വന്തം മകളെ ക്രൂരമായി ബലാത്സംഗം ചെയ്തത്. ഷെയ്‌ലയുമായി തനിക്കുള്ള പ്രണയബന്ധം മറ്റാരോടും പറയരുതെന്ന് പിതാവ് കൂട്ടിയോട് പറയുകയും ചെയ്തിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതിന്റെയും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന്റേയും ചിത്രങ്ങളും വീഡിയോകളും തനിക്ക് അയക്കണമെന്ന് ഷെയ്‌ല യുവാവിനോട് പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് ഈ ക്രൂരമായ പ്രവര്‍ത്തി ചെയ്തത്.

യുവാവും ഷെയ്?ലയുമായി ലൈംഗിക ചേഷ്ടകളെ കുറിച്ചും കുട്ടികളും മൃഗങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനെ കുറിച്ചും പതിവായി സംസാരിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പിന്നീട് സ്‌കൂളില്‍ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ക്ലാസില്‍ പങ്കെടുത്തപ്പോഴാണ് താന്‍ പിതാവില്‍ നിന്ന് ലൈംഗികപീഡനത്തിന് ഇരയായതായി കുട്ടിക്ക് മനസ്സിലായത്. തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലായ പെണ്‍കുട്ടി രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് അദ്ധ്യാപികയോട് കാര്യം പറഞ്ഞത്.

കടുത്ത മാനസിക സമ്മര്‍ദത്തിലായ പെണ്‍കുട്ടി തനിക്ക് പുരുഷന്‍മാരെ കാണുന്നത് പോലും ഭയമായിരുന്നുവെന്നും ഈ സമയങ്ങളില്‍ സ്വയം മുറിവേല്‍പ്പിക്കുന്നത് പതിവായെന്നും കൗണ്‍സിലിംഗിനിടെ വെളിപ്പെടുത്തി. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കുട്ടിയ കാണാനായി പിതാവിനെ ഇവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. താന്‍ കുടുങ്ങുമെന്ന് മനസ്സിലായ ഇയാള്‍ കാമുകിയുമായി നടത്തിയ സംഭാഷണങ്ങള്‍ ഡിലീറ്റ് ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.