എഫ്.എസ്.ഇ.ടി.ഒ കാൽനട ജാഥ

Thursday 30 October 2025 2:11 AM IST

അമ്പലപ്പുഴ: എഫ് .എസ്. ഇ. ടി. ഒ അമ്പലപ്പുഴ മേഖല കാൽനട ജാഥ എച്ച് .സലാം എം .എൽ .എ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് മിനിമോൾ വർഗ്ഗീസ് അദ്ധ്യക്ഷയായി. ജാഥാ ക്യാപ്ടൻ കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. ഷിബുവിന് എം.എൽ.എ പതാക കൈമാറി. വൈസ് ക്യാപ്റ്റൻ കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി പി.ബിനു , ജാഥാ മാനേജർ എൻ. ജി .ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി സി .സി. നയനൻ , കെ .ജി. ഒ. എ ഏരിയ സെക്രട്ടറി വി. മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം നാളെ വൈകിട്ട് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരീസ് ഉദ്ഘാടനം ചെയ്യും.