ജില്ലാ ഫുട്ബാൾ ടീം സെലക്ഷൻ

Thursday 30 October 2025 2:26 AM IST

ആലപ്പുഴ; തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന യൂത്ത് ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ഫുട്ബാൾ ടീമിന്റെ (ആൺകുട്ടികൾ) സെലക്ഷൻ ട്രയൽസ് നവംബർ ഒന്ന്, രണ്ട് തിയതികളിലായി നടക്കും. ഒന്നിന് രാവിലെ 7.30ന് വണ്ടാനം ടി.ഡി മെഡിക്കൽ കോളേജ് ഗ്രൗണ്ട്, രണ്ടിന് രാവിലെ 7.30ന് മാവേലിക്കര ബിഷപ്പ് മൂർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് സെലക്ഷൻ. 2007 ജനുവരി ഒന്നിനും 2009 ഡിസംബർ 31നുമിടയിൽ ജനിച്ചവർക്ക് പങ്കെടുക്കാം. വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫുട്ബാൾ അസോസിയേഷൻ രജിസ്റ്റർ ഐ.ഡി എന്നിവ കരുതണം. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നവർ രജിസ്ട്രേഷൻ ഫീസ് ഗ്രൗണ്ടിൽ വച്ച് ഡി. എഫ്.എ ഭാരവാഹികളെ ഏൽപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9656138952, 8848775788