പരിശീലന പരിപാടി സംഘടിപ്പിച്ചു

Thursday 30 October 2025 2:26 AM IST

അമ്പലപ്പുഴ: വിജ്ഞാന ആലപ്പുഴ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടി എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് അധ്യക്ഷയായി. വിജ്ഞാന കേരളം ജില്ലാ മിഷൻ കോർഡിനേറ്റർ സി .കെ. ഷിബു, കെ. ഡിസ്ക് ഫാക്കൽട്ടികളായ പ്രിൻസ് കെ.തോമസ്, വി. ജയരാജ്, ബ്ലോക്ക് നോഡൽ ഓഫീസർ കെ. സി. അജിത് എന്നിവർ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി .എച്ച്. ഹമീദ് കുട്ടി ആശാൻ സ്വാഗതം പറഞ്ഞു.