സ്റ്റുഡന്റ്സ് മാഗസിൻ പ്രകാശനം
Thursday 30 October 2025 12:26 AM IST
ആലപ്പുഴ : ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിൽ കുട്ടികളുടെ കലാസാഹിത്യശേഷികൾ പരിപോഷിപ്പിക്കുന്നതിന് തയ്യാറാക്കിയ മഴവില്ല് സ്റ്റുഡന്റ്സ് മാഗസിൻ പ്രകാശനം ലളിതകല അക്കാദമി ചെയർമാൻ മുരളി ചീരോത്ത് നിർവഹിച്ചു.
ആര്യാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീന സനൽകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കവിത ഹരിദാസ്, അനിൽകുമാർ, ആർട്ടിസ്റ്റുകളായ അമീൻ ഖലീൽ, ഹുസൈൻ, ഉദയൻ തുടങ്ങിയവർ പങ്കെടുത്തു. കവിയും ഗാനരചയിതാവുമായ സി. ജി. മധുവിനെയും
കവർചിത്രം വരച്ച ഗൗരി പാർവതിയെയും വിവിധ സ്കൂളുകളിൽ നിന്നുള്ള അദ്ധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.