വർണ്ണക്കൂടാരം ഒരുങ്ങി

Thursday 30 October 2025 1:26 AM IST

മുഹമ്മ: ഗുണമേന്മയുള്ളതും ശാസ്ത്രീയവുമായ വിദ്യാഭ്യാസം പ്രീ പ്രൈമറി കുട്ടികൾക്ക് ലഭ്യമാക്കാൻ കാവുങ്കൽ പഞ്ചായത്ത്‌ എൽ.പി സ്കൂളിൽ വർണക്കൂടാരം ഒരുങ്ങി. എസ്.എസ്.കെ ഫണ്ട്‌ വിനിയോഗിച്ചാണ് നിർമാണം. ഇന്ന്പകൽ 2.30 ന് പി. പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത്‌ പ്രസിഡന്റ് ടി. വി. അജിത് കുമാർ അധ്യക്ഷനാകും. ഡി പി സി ജി.കൃഷ്ണകുമാർ പദ്ധതി വിശദീകരിക്കും. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എൽ ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തും.