അറ്റ്ലാന്റെ സംസ്കാരം ഇന്ന്
Wednesday 29 October 2025 11:11 PM IST
ചവറ: വെള്ളക്കെട്ടിൽ വീണ് മരിച്ച നാലര വയസുകാരൻ നീണ്ടകര താഴത്തുരുത്തിൽ അറ്റ്ലാന്റെ സംസ്കാരം ഇന്ന് വൈകിട്ട് 3ന് അച്ഛന്റെ കുടുംബ വീടായ ഓച്ചിറ പ്രയാർ പുലരി ചന്തപുന്നക്കാട്ട് ഹൗസിൽ നടക്കും. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. ഇന്നലെ സന്ധ്യയ്ക്ക് 7.30 ഓടെ വിദേശത്ത് നിന്ന് നാട്ടിലെത്തിയ മാതാപിതാക്കളായ ദിലീപും ഫിൻലയും ഏകമകന്റെ വിയോഗം സഹിക്കാനാവാതെ അലമുറയിടുകയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3ന്.