ബഹുമതി
Thursday 30 October 2025 3:27 AM IST
തിരുവനന്തപുരം: റഷ്യയുടെ ഓണററി കോൺസുൽ രതീഷ് സി.നായർക്ക് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മെഡൽ ഓഫ് കോപ്പറേഷൻ മിനിസ്ട്രി ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഈഗർ കപിരിൻ സമ്മാനിച്ചു. ഇതുസംബന്ധിച്ച ഉത്തരവിന് നേരത്തെ വിദേശകാര്യമന്ത്രി സെർഗെ ലാവ്രോവ് ഒപ്പിട്ടിരുന്നു. ഇന്ത്യയും റഷ്യയും തമ്മിലുളള ബന്ധം ദൃഢമാക്കുന്നതിൽ നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് ബഹുമതി. മോസ്‌കോയിൽ നടന്ന ചടങ്ങിൽ റഷ്യൻ ജോഗ്രഫിക്കൽ സൊസൈറ്റി ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ഇലിയ ഗൂരൊവ്, ഫെഡറൽ ഏജൻസി ഫോർ ഇന്റർനാഷണൽ കോർപ്പറേഷൻ ഉപമേധാവി ദ്മിത്രി പലിക്കാനോവ് എന്നിവർ പങ്കെടുത്തു.