വജ്രജൂബിലി ഫെസ്റ്റ്

Thursday 30 October 2025 2:27 AM IST

നേമം: നേമം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഗുണഭോക്തൃ സംഗമവും വജ്രജൂബിലി ഫെസ്റ്റും ആർ.ഡി ഏജന്റുമാരെ ആദരിക്കലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ. പ്രീജ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.എസ്.വസന്തകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താ പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മഞ്ചു, രേണുക, അഖില, ലതാകുമാരി, ജയലക്ഷ്മി, അജികുമാർ, രജിത് ബാലകൃഷ്ണൻ, സെക്രട്ടറി പി.ആർ.അജയഘോഷ്, പട്ടികജാതി വികസന ഓഫീസർ എം.ഷാജികുമാർ തുടങ്ങിയവർ പങ്കെടുത്തു.