പഴയ പെൻഷൻ പദ്ധതി നടപ്പാക്കണമെന്ന്    

Thursday 30 October 2025 3:28 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് മേഖല കേന്ദ്രങ്ങളിൽ അവകാശ ദിനം ആചരിച്ചു.സമരസമിതി ചെയർമാൻ ഒ.കെ.ജയകൃഷ്ണൻ പബ്ലിക് ഓഫീസിലും ജനറൽ കൺവീനർ കെ.പി.ഗോപകുമാർ സിവിൽ സ്റ്റേഷനിലും ജോയിന്റ് കൗൺസിൽ ചെയർമാൻ എസ്.സജീവ് തൊടുപുഴയിലും കെ.ജി.ഒ.എഫ് ജനറൽ സെക്രട്ടറി ഡോ.വി.എം.ഹാരിസ് വടക്കാഞ്ചേരിയിലും കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.സുധികുമാർ ഹൗസിംഗ് ബോർഡിലും കേരള ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റ് സ്റ്റാഫ് ഫെഡറേഷൻ ജനറൽ സെക്രട്ടറി വി.വിനോദ് നിയമസഭയിലും നടന്ന യോഗങ്ങളിൽ സംസാരിച്ചു.