'ചട്ടുകം വച്ച് പൊള്ളിച്ചു, തല ഭിത്തിയിൽ ഇടിപ്പിച്ചു, രണ്ട് പ്രാവശ്യം ആത്മഹത്യക്ക് ശ്രമിച്ചു'; 12 വയസുകാരന്റെ മൊഴി പുറത്ത്
Wednesday 29 October 2025 11:44 PM IST
പത്തനംതിട്ട: 12 വയസുകാരനെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ പിതാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പത്തനംത്തിട്ട വനിതാ പൊലീസാണ് അഴൂർ സ്വദേശിയെ അറസ്‌റ്റ് ചെയ്‌തത്. കുട്ടിയെ ചട്ടുകം വച്ച് പൊള്ളിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്‌തതായി കണ്ടെത്തി. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
കുട്ടി 2019 മുതൽ സമാന രീതിയിലുള്ള പീഡനങ്ങൾ നേരിട്ട് വരികയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ആറു വർഷം മുൻപ് വിവാഹബന്ധം വേർപെടുത്തിയവരാണ് കുട്ടിയുടെ മാതാപിതാക്കൾ. അന്നുമുതൽ പിതാവിനൊപ്പമാണ് കുട്ടി കഴിയുന്നത്. പിതാവിന്റെ മർദ്ദനത്തെതുടർന്ന് രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചതായും കുട്ടി പൊലീസിന് മൊഴി നൽകി.