സി.പി.എം പ്രകടനം
Thursday 30 October 2025 12:10 AM IST
തൃശൂർ : സാമൂഹ്യ ക്ഷേമ പെൻഷൻ രണ്ടായിരം രൂപയായി വർദ്ധിപ്പിക്കുകയും സ്ത്രീകൾക്ക് പ്രത്യേക ക്ഷേമ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്ത സംസ്ഥാനത്തെ എൽ.ഡി.എഫ് സർക്കാരിനെ സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു. കഴിഞ്ഞ ഒമ്പത് വർഷമായി പിണറായി സർക്കാർ രാജ്യത്ത് ബദൽ വികസന മാതൃക തീർത്ത് മുന്നേറുകയാണ്. എല്ലാ വിഭാഗം ജനങ്ങൾക്കും ആശ്വാസവും ക്ഷേമവും പകരുന്ന പിണറായി സർക്കാരിന് അഭിവാദ്യമായി ജില്ലയിൽ മുഴുവൻ പ്രകടനങ്ങൾ നടത്താൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ അറിയിച്ചു. ഇന്ന് ജില്ലയിലെ 200 ലോക്കൽ കമ്മിറ്റികളുടേയും നേതൃത്വത്തിൽ പ്രകടനങ്ങൾ നടക്കും. വർഗ്ഗ ബഹുജന സംഘടനകളും അഭിവാദ്യ പ്രകടനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.