വീട് കുത്തിത്തുറന്ന് 35 ഗ്രാം സ്വർണം കവർന്നു

Thursday 30 October 2025 1:05 AM IST

പാറശാല: വീടിന്റെ മുൻവശത്തെ കതക് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണനാണയം ഉൾപ്പെടെ 35 ഗ്രാം സ്വർണാഭരണങ്ങൾ കവർന്നു. പാറശാല ആലമ്പാറയ്ക്ക് സമീപം തെക്കേ ആലമ്പാറ അശ്വതി നിവാസിൽ അശ്വതിയുടെ വീട്ടിലാണ് മോഷണം നടന്നത്. സ്റ്റാഫ് നഴ്സായ അശ്വതി നൈറ്റ് ഡ്യൂട്ടിക്ക് പോയതും ഭർത്താവ് സ്ഥലത്തില്ലെന്ന് അറിഞ്ഞതിനെയും തുടർന്നായിരുന്നു മോഷ്ടാക്കൾ വീടിനുള്ളിൽ പ്രവേശിച്ചത്. ഏകമകൾ അമ്മൂമ്മയോടൊപ്പം അടുത്ത വീട്ടിലായിരുന്നു. തിങ്കളാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാവിലെ അശ്വതി ഡ്യൂട്ടി കഴിഞ്ഞെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് പാറശാല പൊലീസും ഡോഗ് സ്‌ക്വാഡ്, ഫിംഗർപ്രിന്റ്, സയന്റിഫ്ക് വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി കൂടുതൽ തെളിവെടുപ്പ് നടത്തി അന്വേഷണം ആരംഭിച്ചു.ഏകദേശം മൂന്നേമുക്കാൽ ലക്ഷം രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി പൊലീസ് കണക്കാക്കുന്നു.