റവന്യൂ ജില്ലാ ശാസ്ത്രമേള ചാലക്കുടി ഉപജില്ല ജേതാക്കൾ

Thursday 30 October 2025 12:18 AM IST

പനങ്ങാട് എച്ച്.എസ്.എസ് സ്‌കൂളുൾ ഒന്നാമത്

തൃശൂർ: ചാവക്കാടും ഗുരുവായൂരിലും നടന്ന റവന്യൂ ജില്ലാ ശാസ്ത്രമേളയിൽ ചാലക്കുടി ഉപജില്ല ജേതാക്കൾ. 1243 പോയന്റ് നേടിയാണ് ചാലക്കുടി കിരീടം നേടിയത്. 1218 പോയന്റുമായി ഇരിങ്ങാലക്കുട രണ്ടാം സ്ഥാനവും 1211 പോയന്റുമായി തൃശൂർ ഈസ്റ്റ് മൂന്നാം സ്ഥാനവും നേടി. സ്‌കൂൾ വിഭാഗത്തിൽ 352 പോയന്റ് നേടി പനങ്ങാട് എച്ച്.എസ്.എസും ജേതാക്കളായി. 306 പോയന്റുകൾ വീതം നേടി എസ്.എൻ.സി.ജി.എച്ച്.എസ്.എസ് ചാലക്കുടിയും എൽ.എഫ്. സി.ജി,എച്ച്.എസ്.എസ് മമ്മിയൂർ രണ്ടാം സ്ഥാനം പങ്കിട്ടു. 283 പോയിന്റുള്ള എച്ച്.എസ്.ചെന്ത്രാപ്പിന്നിയാണ് മൂന്നാം സ്ഥാനത്ത്. സമാപന സമ്മേളനം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.കെ.അക്ബർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, കളക്ടർ അർജുൻ പാണ്ഡ്യൻ, വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.എം.ബാലകൃഷ്ണൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു. സ്വീകരണ കമ്മിറ്റി ജോയിൻ കൺവീനർ പി.എസ്. ഷൈജു സംസാരിച്ചു. കെ.കെ.മുബാറക് , സായിനാഥൻ, രോഹിത് നന്ദകുമാർ.കെ.എസ്, എ.മൊയ്തീൻ,സിസ്റ്റർ റീന ജേക്കബ് സംസാരിച്ചു.

തി​ര​മാ​ല​യി​ൽ​ ​നി​ന്ന് ​വൈ​ദ്യു​തി

തൃ​ശൂ​ർ​:​ ​തി​ര​മാ​ല​യി​ൽ​ ​നി​ന്ന് ​വൈ​ദ്യു​തി​ ​നി​ർ​മ്മി​ച്ച് ​പു​ത്ത​ൻ​പീ​ടി​ക​ ​സെ​ന്റ് ​ആ​ന്റ​ണീ​സ് ​സ്‌​കൂ​ളി​ലെ​ ​വി​ദ്യാ​ർ​ഥി​നി​ക​ളാ​യ​ ​മെ​ഹ്നാ​സ് ​മു​സ്ത​ഫ​യും​ ​ലി​ബ​ ​ജി​ബി​നും.​ ​തി​ര​മാ​ല​ ​ശ​ക്ത​മാ​യി​ ​അ​ടി​ക്കു​ന്ന​യി​ട​ങ്ങ​ളി​ൽ​ ​ഫ്‌​ളോ​ട്ടിം​ഗ് ​വേ​വ് ​എ​ന​ർ​ജി​ ​പ്ലാ​ന്റ് ​സ്ഥാ​പി​ക്കു​ന്ന​താ​ണ് ​പ​ദ്ധ​തി.​ ​പ്ലാ​ന്റി​ൽ​ ​നി​ന്ന് ​ക​ട​ലി​ൽ​ ​പൊ​ങ്ങി​ ​കി​ട​ക്കു​ന്ന​ ​ഫ്‌​ളോ​ട്ട​ർ​ ​ലി​വ​ർ​ ​ആം​ ​എ​ന്ന​ ​ഉ​പ​ക​ര​ണ​വും​ ​സ്ഥാ​പി​ക്ക​ണം.​ ​തി​ര​മാ​ല​ ​ഉ​യ​ർ​ന്ന് ​താ​ഴു​ന്ന​തി​ന​നു​സ​രി​ച്ച് ​ഫ്‌​ളോ​ട്ട​ർ​ ​ലി​വ​ർ​ ​ആം​ ​ഉ​യ​രു​ക​യും​ ​താ​ഴു​ക​യും​ ​ചെ​യ്യും.​ ​ഇ​തു​മൂ​ലം​ ​സെ​ക്ക​ൻ​ഡ് ​ആം​മി​ൽ​ ​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ ​കോ​പ്പ​ർ​ ​മ​ഗ്‌​നൈ​റ്റു​ക​ൾ​ക്ക് ​ന​ടു​വി​ലേ​ക്ക് ​താ​ഴു​ക​യും​ ​ഉ​ട​ന​ടി​ ​പൊ​ങ്ങു​ക​യും​ ​ചെ​യ്യും.​ ​ഇ​തി​ന്റെ​ ​മ​ർ​ദ്ദ​ത്തി​ലൂ​ടെ​ ​വൈ​ദ്യു​തി​ ​ഉ​ൽ​പ്പാ​ദി​പ്പി​ക്കും. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​വി​ഭാ​ഗം​ ​വ​ർ​ക്കിം​ഗ് ​മോ​ഡ​ൽ​ ​മ​ത്സ​ര​ത്തി​ലാ​ണ് ​ഇ​വ​ർ​ ​പു​ത്ത​ൻ​ ​രീ​തി​ ​ആ​വി​ഷ്‌​ക​രി​ച്ച​ത്.

ന​ഴ്‌​സു​മാ​ർ​ക്ക് ​ആ​ശ്വാ​സ​മാ​യി'​ ​മെ​ഡി​ബോ​ട്ട് '

ചാ​വ​ക്കാ​ട് ​:​ ​ജോ​ലി​ഭാ​രം​ ​മൂ​ലം​ ​വ​ല​യു​ന്ന​ ​ന​ഴ്‌​സു​മാ​ർ​ക്ക് ​ആ​ശ്വാ​സ​മാ​യി​ ​'​ ​മെ​ഡി​ബോ​ട്ട് ​'.​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​വി​ഭാ​ഗം​ ​വ​ർ​ക്കിം​ഗ് ​മോ​ഡ​ൽ​ ​മ​ത്സ​ര​ത്തി​ൽ​ ​മാ​ള​ ​സെ​ന്റ് ​ആ​ന്റ​ണീ​സ് ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ലെ​ ​ഗോ​ഡ്‌​സ​ൺ​ ​സ​ജി​യും​ ​എ​യ്ഡ​ൺ​ ​ഡി​ന്റോ​യു​മാ​ണ് ​മെ​ഡി​ ​റോ​ബോ,​ ​സ്മാ​ർ​ട്ട് ​ഗ്ലൗ​സ്,​ ​ഐ.​വി​ ​മോ​ണ​റ്റ​റിം​ഗ് ​സി​സ്റ്റം​ ​എ​ന്നി​വ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​മെ​ഡി​ബോ​ട്ട് ​നി​ർ​മ്മി​ച്ച് ​ഒ​ന്നാം​ ​സ്ഥാ​നം​ ​നേ​ടി​യ​ത്. മെ​ഡി​റോ​ബോ​യാ​ണ് ​പ്ര​ധാ​നി.​ ​യ​ഥേ​ഷ്ടം​ ​സ​ഞ്ച​രി​ക്കാ​നും​ ​രോ​ഗി​ക്കാ​വ​ശ്യ​മു​ള്ള​ ​സാ​ധ​ന​ങ്ങ​ളെ​ത്തി​ക്കാ​നും​ ​ക​ഴി​യും.​ ​യു​വി​ ​ലൈ​റ്റ് ​ഉ​പ​യോ​ഗി​ച്ച് ​വ​സ്ത്ര​ങ്ങ​ളും​ ​മ​റ്റും​ ​അ​ണു​വി​മു​ക്ത​മാ​ക്കാം.​ ​റോ​ബോ​യു​ടെ​ ​ക​ണ്ണ് ​വെ​ബ് ​ക്യാ​മാ​ണ്.​ ​ഇ​തി​ലൂ​ടെ​ ​നേ​ഴ്‌​സു​മാ​ർ​ക്ക് ​മൊ​ബൈ​ൽ​ ​സ്‌​ക്രീ​നി​ലൂ​ടെ​ ​കാ​ണാ​നാ​കും.​ ​സ്മാ​ർ​ട്ട് ​ഗ്ലൗ​സ് ​ധ​രി​പ്പി​ക്കു​ന്ന​തി​ലൂ​ടെ​ ​രോ​ഗി​യു​ടെ​ ​ഹൃ​ദ​യ​ ​സ്പ​ന്ദ​ന​ ​നി​ര​ക്ക്,​ ​താ​പ​നി​ല,​ ​പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന​ ​സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ ​എ​ന്നി​വ​ ​കൃ​ത്യ​മാ​യി​ ​നി​രീ​ക്ഷി​ക്കാ​നാ​കും.