സി.പി.എമ്മിനെ സംഘബലം ബോദ്ധ്യപ്പെടുത്തി സി.പി.ഐ

Thursday 30 October 2025 1:27 AM IST

തിരുവനന്തപുരം: കഴിഞ്ഞ ഒൻപതര വർഷങ്ങൾക്കിടയിൽ ഭരണപരമായ പല കാര്യങ്ങളിലും വിയോജിപ്പ് മനസിലൊതുക്കി നിശബ്ദരാവേണ്ടി വന്ന സി.പി.ഐ, പി.എം ശ്രീ വിഷയത്തിൽ വിപ്ളവ വീര്യം കാട്ടി. സി.പി.എം പ്രതീക്ഷിച്ചില്ല ഈ ചെറുത്തു നില്പ്.

സി.പി.ഐയുടെ ആലപ്പുഴ സമ്മേളനത്തിൽ പാർട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ഉയർന്ന പ്രധാന വിമർശനം സർക്കാരിന്റെ എല്ലാ നിലപാടുകളെയും കണ്ണും പൂട്ടി പിന്തുണയ്ക്കുന്നുവെന്നായിരുന്നു. പാർട്ടിയുടെ മുഖം നഷ്ടപ്പെടുത്തുന്നുവെന്നും വിമർശിച്ചു.

പക്ഷേ പി.എം ശ്രീ വിഷയത്തിൽ തുടക്കം മുതൽ സുവ്യക്തമായ നിലപാട് സ്വീകരിക്കുകയും എടുത്ത നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്തതോടെ ,സെക്രട്ടറിക്കൊപ്പമായി പാർട്ടി നേതൃത്വവും. മന്ത്രിമാർ ഒരേ സ്വരത്തിൽ പ്രതികരിച്ചു. എ.ഐ.എസ്.എഫും എ.ഐ.വൈ.എഫും കൂടി കളത്തിലിറങ്ങിയതോടെ സി.പി.ഐ ശരി പക്ഷത്തെന്ന ബോദ്ധ്യമുണ്ടാക്കാനുമായി. വേണ്ടത്ര കൂടിയാലോചനയില്ലാതെ തിടുക്കപ്പെട്ട് പദ്ധതിയിൽ ഒപ്പു വച്ചെന്ന വികാരം സി.പി.എമ്മിലും ഉണ്ടായി.

പാലക്കാട് ബ്രൂവറി അനുവദിക്കുന്നതിനെതിരെ സി.പി.ഐ രംഗത്തു വന്നെങ്കിലും എതിർപ്പ് അവഗണിച്ച് സർക്കാർ മുന്നോട്ടു പോയി. ലോക്സഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ പരാജയത്തിന് ഒരു കാരണമായ തൃശൂർ പൂരം കലക്കലിൽ ആരോപണവിധേയനായ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ നടപടി വേണമെന്ന നിലപാടും സർക്കാർ അവഗണിച്ചു. ലോകായുക്തയുടെ അധികാരം കുറയ്ക്കാനുള്ള ഓർഡിനൻസിനെ സി.പി.ഐ എതിർത്തെങ്കിലും അത് വകവയ്ക്കാതെ നിയമസഭയിൽ ബില്ല് കൊണ്ടു വന്നു.

ഇത്തരം സന്ദർഭങ്ങളിലെല്ലാം മുന്നണി മര്യാദയുടെയും അച്ചടക്കത്തിന്റെയും പേരിൽ വഴങ്ങേണ്ടി വന്ന സി.പി.ഐയ്ക്ക്, പി.എം ശ്രീ വിഷയം ഉൾക്കാമ്പ് കാട്ടാനുള്ള സന്ദർഭമായിരുന്നു. തങ്ങളുടെ നിലപാട് മാനിക്കുന്നില്ലെങ്കിൽ മന്ത്രിസഭാ യോഗത്തിൽ നിന്നു വിട്ടുനിൽക്കുമെന്ന് മുഖ്യമന്ത്രിയെ സി.പി.ഐ മന്ത്രിമാർ നേരിട്ട് ധരിപ്പിക്കുകയും കത്തു നൽകുകയും ചെയ്തതോടെ, മയപ്പെടുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു സി.പി.എമ്മിന്.

 ക​ണ​ക്കെ​ടു​പ്പി​നി​ല്ല: ബി​നോ​യ് ​വി​ശ്വം

പി.​എം​ ​ശ്രീ​ ​വി​ഷ​യ​ത്തി​ൽ​ ​വി​ജ​യ​ത്തി​ന്റെ​യോ​ ​പ​രാ​ജ​യ​ത്തി​ന്റെ​യോ​ ​ക​ണ​ക്കെ​ടു​ക്കാ​ൻ​ ​സി.​പി.​ഐ​ ​ഇ​ല്ലെ​ന്ന് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ബി​നോ​യ് ​വി​ശ്വം.​ ​സി.​പി.​ഐ​ ​നി​ല​പാ​ടി​ന്റെ​ ​വി​ജ​യ​മാ​യി​ ​ക​ണ​ക്കാ​ക്കി​ക്കൂ​ടേ​ ​എ​ന്ന​ ​മാ​ദ്ധ്യ​മ​ങ്ങ​ളു​ടെ​ ​ചോ​ദ്യ​ത്തോ​ട് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​വി​ജ​യ​ത്തെ​ക്കു​റി​ച്ചാ​ണ് ​പ​റ​യേ​ണ്ട​തെ​ങ്കി​ൽ​ ​ഇ​ത് ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​വി​ജ​യ​മാ​ണ്,​ ​ഇ​ട​തു​പ​ക്ഷ​ ​ഐ​ക്യ​ത്തി​ന്റെ​ ​വി​ജ​യ​മാ​ണ്,​ ​ഇ​ട​തു​പ​ക്ഷ​ ​ആ​ശ​യ​ത്തി​ന്റെ​യും​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​യും​ ​വി​ജ​യ​മാ​ണെ​ന്നും​ ​ബി​നോ​യ് ​പ​റ​ഞ്ഞു.

 ശാ​ശ്വ​ത​മാ​യ​ ​ശ​ത്രു​വും മി​ത്ര​വു​മി​ല്ല: മ​ന്ത്രി​ ​ശി​വ​ൻ​കു​ട്ടി

​ജ​നാ​ധി​പ​ത്യ​ത്തി​ലൂ​ന്നി​യ​ ​സ​ർ​ക്കാ​രി​ന് ​ശാ​ശ്വ​ത​മാ​യ​ ​ശ​ത്രു​വും​ ​മി​ത്ര​വു​മി​ല്ലെ​ന്ന് ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി.​ ​പ്ര​ശ്ന​ങ്ങ​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​നി​ല​പാ​ടെ​ടു​ക്കു​ന്ന​ത്.​ ​അ​തേ​സ​മ​യം,​ ​പി.​എം​ ​ശ്രീ​ ​പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള​ ​മാ​ദ്ധ്യ​മ​ങ്ങ​ളു​ടെ​ ​ചോ​ദ്യ​ങ്ങ​ളോ​ട് ​മ​ന്ത്രി​ ​പ്ര​തി​ക​രി​ച്ചി​ല്ല.​ ​പ​ദ്ധ​തി​ ​താ​ത്കാ​ലി​ക​മാ​യി​ ​മ​ര​വി​പ്പി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നി​ച്ചോ​ ​എ​ന്ന് ​ചോ​ദി​ച്ച​പ്പോ​ൾ​ ​എ​നി​ക്ക് ​അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു​ ​മ​റു​പ​ടി.​ ​എ​ന്നെ​ ​മു​ഖ്യ​മ​ന്ത്രി​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യാ​ൽ​ ​ഞാ​ൻ​ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ​വി​ശ​ദീ​ക​രി​ക്കു​മെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.

പ​ദ്ധ​തി​യി​ൽ​ ​ഒ​പ്പി​ട്ട​തി​നു​ ​ശേ​ഷം​ ​ഫ​ണ്ട് ​റി​ലീ​സാ​യി​ട്ടി​ല്ല.​ ​സി.​പി.​ഐ​ ​മ​ന്ത്രി​മാ​രു​ടെ​ ​നി​ല​പാ​ടി​നെ​ക്കു​റി​ച്ച് ​ചോ​ദി​ച്ച​പ്പോ​ൾ​ ​മ​ന്ത്രി​ ​രാ​ജ​നൊ​പ്പം​ ​ഒ​രു​ ​പ​രി​പാ​ടി​ക്ക് ​പോ​യി​രു​ന്നെ​ന്നും​ ​എ​ന്നോ​ട് ​പി​ണ​ക്ക​മൊ​ന്നും​ ​ഉ​ണ്ടാ​യി​ല്ലെ​ന്നും​ ​മ​റു​പ​ടി​ ​ന​ൽ​കി.​ ​സ്കൂ​ൾ​ ​കാ​യി​ക​മേ​ള​യി​ൽ​ ​ഗ​വ​ർ​ണ​ർ​ ​അ​ട​ക്കം​ ​പ​ങ്കെ​ടു​ത്ത് ​കേ​ര​ള​ത്തെ​ക്കു​റി​ച്ച് ​മി​ക​ച്ച​ ​അ​ഭി​പ്രാ​യം​ ​പ​റ​ഞ്ഞെ​ന്നും​ ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.