സൽമാൻ ഖാൻ വിവാദം: വാർത്ത നിഷേധിച്ച് പാകിസ്ഥാൻ
Thursday 30 October 2025 6:59 AM IST
ഇസ്ലാമാബാദ്: ബോളിവുഡ് താരം സൽമാൻ ഖാനെ ഭീകരവാദ പട്ടികയിൽപ്പെടുത്തിയെന്ന വാർത്ത നിഷേധിച്ച് പാകിസ്ഥാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്‌റ്റിംഗ് മന്ത്റാലയം. ഇത്തരം പ്രഖ്യാപനം പാക് സർക്കാർ നടത്തിയിട്ടില്ലെന്നാണ് മന്ത്രാലയം എക്സിലൂടെ അറിയിച്ചത്. സൗദി അറേബ്യയിലെ ഒരു സ്വകാര്യ പരിപാടിയിൽ ബലൂചിസ്ഥാനെയും പാകിസ്ഥാനെയും സൽമാൻ ഖാൻ വ്യത്യസ്ത രാജ്യങ്ങളായി പരാമർശിച്ചിരുന്നു. പിന്നാലെയാണ് പാകിസ്ഥാൻ സൽമാനെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയെന്ന വാർത്ത പുറത്തുവന്നത്.