ലണ്ടനിൽ കത്തിയാക്രമണം: ഒരു മരണം
Thursday 30 October 2025 7:00 AM IST
ലണ്ടൻ: യു.കെയിൽ കത്തിയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. പ്രതി അഫ്ഗാൻ സ്വദേശിയായ 22കാരനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പ്രാദേശിക സമയം, തിങ്കളാഴ്ച വൈകിട്ട് 5ന് പടിഞ്ഞാറൻ ലണ്ടനിലായിരുന്നു സംഭവം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു. 2020ൽ അഭയാർത്ഥിയായി രാജ്യത്തെത്തിയ പ്രതി, 2022ൽ താമസാനുമതി നേടുകയായിരുന്നു.