ബ്രസീലിൽ ഏറ്റുമുട്ടൽ: 132 മരണം
Thursday 30 October 2025 7:01 AM IST
ബ്രസീലിയ: ബ്രസീലിലെ റിയോ ഡി ജനീറോയിലെ ചേരി പ്രദേശങ്ങളിൽ മയക്കുമരുന്ന് സംഘങ്ങൾക്കായുള്ള പൊലീസ് റെയ്ഡിനിടെ നടന്ന ഏറ്റുമുട്ടലിൽ 132 പേർ വെടിയേറ്റ് മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 4 പേർ പൊലീസുകാരാണ്. 81 പേർ അറസ്റ്റിലായി. ആയുധങ്ങളും വലിയ അളവിൽ മയക്കുമരുന്നും പിടിച്ചെടുത്തു. 2,500ലേറെ പൊലീസുകാരും സൈനികരും റെയ്ഡിന്റെ ഭാഗമായി. ഹെലികോപ്‌റ്ററുകളും കവചിത വാഹനങ്ങളും സുരക്ഷാ സേനയ്ക്കൊപ്പമുണ്ടായിരുന്നു. റിയോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റെയ്ഡുകളിലൊന്നാണിത്. പൊലീസിനെ തടയാൻ മയക്കുമരുന്ന് സംഘാംഗങ്ങൾ ബസുകൾക്കും മറ്റും തീയിട്ടിരുന്നു. ഇവർ ഡ്രോണുകളുപയോഗിച്ച് പൊലീസിനെതിരെ ആക്രമണം നടത്തിയെന്നും റിപ്പോർട്ടുണ്ട്.