ഹെെവേയിൽ കാർ തടഞ്ഞ് 4.5 കോടി കവർന്ന സംഭവം; അഞ്ച് മലയാളികൾ അറസ്റ്റിൽ

Thursday 30 October 2025 8:17 AM IST

ചെന്നെെ: കാഞ്ചീപുരം ഹെെവേയിൽ വൻ കവർച്ച നടത്തിയ സംഭവത്തിൽ അഞ്ച് മലയാളികളെ അറസ്റ്റ് ചെയ്‌തെന്ന് തമിഴ്‌നാട് പൊലീസ്. സന്തോഷ്, സുജിത് ലാൽ, ജയൻ, മുരുകൻ, കുഞ്ഞുമുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം, പാലക്കാട്, തൃശൂർ സ്വദേശികളാണ് ഇവർ. കഴിഞ്ഞ ഓഗസ്റ്റിൽ കാർ തടഞ്ഞ് 4.5 കോടി കവർന്ന കേസിലാണ് അറസ്റ്റ്.

പിടിയിലായവർ അന്യസംസ്ഥാന മോഷണ സംഘത്തിലെ പ്രധാനികളാണെന്ന് പൊലീസ് പറയുന്നു. സംഘത്തിലെ മറ്റ് 10 പേരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. ഇതിനായി കാഞ്ചീപുരം പൊലീസ് കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. മുംബയ് സ്വദേശിയുടെ കാർ തടഞ്ഞായിരുന്നു മോഷണം.