മല മുകളിൽ നിന്ന് കാറിനു മുകളിലേക്ക് പാറ വീണു; യുവതിക്ക് ദാരുണാന്ത്യം
Thursday 30 October 2025 4:37 PM IST
മുംബയ്: മലമുകളിൽ നിന്ന് കൂറ്റൻ പാറ കാറിലേക്ക് അടർന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം. പൂനെയിലെ താമ്ഹിനി ഘട്ടിലാണ് സംഭവം. 49കാരിയായ സ്നേഹൽ ഗുജറാത്തിയെന്ന സ്ത്രീയാണ് മരിച്ചത്. പൂനെയിൽ നിന്ന് മംഗാവോണിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്നേഹലിയുടെ ഫോക്സ്‌വാഗൺ വിർറ്റസ് കാറിന് മുകളിലേക്കാണ് പാറക്കല്ല് വീണത്. ഗുരുതരമായി പരിക്കേറ്റ സ്നേഹൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു.
മലമുകളിൽ നിന്ന് അടർന്നു വീണ വലിയ പാറകഷ്ണമാണ് കാറിന്റെ സൺറൂഫ് തകർത്ത് അകത്തേക്ക് പതിച്ചത്. താമ്ഹിനി ഘട്ട് മലയോര പാതയായതിനാൽ അപകടങ്ങൾ പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.