നവജാത ശിശുവിനെ കൊലപ്പെടുത്തി ക്വാറിയിൽ ഉപേക്ഷിച്ച സംഭവം; അമ്മയ്ക്കെതിരെ കേസെടുത്തു

Thursday 30 October 2025 4:48 PM IST

തൃശൂർ: നവജാത ശിശുവിനെ ക്വാറിയിൽ കൊന്നുതള്ളിയ സംഭവത്തിൽ അമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. തൃശൂർ ആറ്റൂരിലാണ് സംഭവം. ആറ്റൂ‌ർ സ്വദേശിനിയും 38കാരിയുമായ സ്വപ്‌നയ്ക്കെതിരെയാണ് കേസെടുത്തത്. നിലവിൽ പൊലീസ് നിരീക്ഷണത്തിലാണ് സ്വപ്‌ന.

രക്തസ്രാവം മൂലം ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയപ്പോഴാണ് എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച വിവരം പുറത്തുവന്നത്. ഗുരുതരാവസ്ഥയിലായ യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വീട്ടിൽ വച്ച് പ്രസവിച്ചെന്നും തുടർന്ന് കുഞ്ഞ് മരിച്ചെന്നുമാണ് യുവതി പൊലീസിന് മൊഴി നൽകിയത്. എന്നാൽ മുഖത്ത് വെള്ളമൊഴിച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയതിനുശേഷം ക്വാറിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.