സൂര്യ - നസ്റിയ ചിത്രത്തിലൂടെ നസ്ളിൻ തമിഴിൽ
സംവിധാനം ജിത്തു മാധവൻ
ചിത്രീകരണം ഡിസംബറിൽ
സൂര്യ നായകനായി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നസ്ളിൻ തമിഴ് അരങ്ങേറ്റത്തിന്. അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ലിയിലൂടെ തമിഴ് അരങ്ങേറ്റം നടത്താൻ ഒരുങ്ങിയ നസ്ലിൻ ഡേറ്റ് ക്ലാഷിനെ തുടർന്ന് പിൻമാറുകയായിരുന്നു. ആവേശം സിനിമയിലെ രംഗണ്ണൻ എന്ന കഥാപാത്രമായി സൂര്യ ചിത്രത്തിൽ ഫഹദ് ഫാസിൽ എത്തും എന്നാണ് വിവരം. നസ്റിയ നസിം ആണ് സൂര്യയുടെ നായിക. പൊലീസ് വേഷത്തിൽ ആണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. ആവേശം സിനിമയിൽ അമ്പാൻ എന്ന കഥാപാത്രമായി തിളങ്ങിയ സജിൻ ഗോപു ആണ് മറ്റൊരു പ്രധാന താരം. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കും. സുഷിൻ ശ്യാം സംഗീതം ഒരുക്കുന്നു.ജിത്തു മാധവൻ, സജിൻ ഗോപു, സുഷിൻ ശ്യാം എന്നിവരുടെയും തമിഴ് അരങ്ങേറ്റം ആണ്, കൊച്ചിയിലും ചിത്രീകരണം ഉണ്ടാവും. രോമാഞ്ചം, ആവേശം എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി മാറിയ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം ആണ്. സൂര്യയുടെ പുതിയ നിർമ്മാണ കമ്പനി സാഗരത്തിന്റെ ബാനറിൽ ഒരുക്കുന്ന ആദ്യ ചിത്രം കൂടിയായിരിക്കും.