സൂപ്പർ ഹീറോ മഹാകാളി ആയി ഭൂമി ഷെട്ടി
പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ "മഹാകാളി"യിൽ നായികയായി ഭൂമി ഷെട്ടി. കിംഗ്ഡം സിനിമയിൽ ശ്രദ്ധേയ കഥാപാത്രത്തെ ഭൂമി ഷെട്ടി അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിലേക്ക് വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം സിനിമ ആണ് .സംവിധായക
പൂജ അപർണ കൊല്ലുരു ആത്മീയതയും പുരാണവും സമകാലിക പ്രശ്നങ്ങളുമായി സംയോജിപ്പിച്ചാണ് "മഹാകാളി" ഒരുക്കുന്നത്.സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിലൂടെ കറുത്ത നിറം നായികയെ സൂപ്പർഹീറോ മഹാകാളി ആയി അവതരിപ്പിക്കുന്നു. കാളി ദേവിയുമായി ആഴത്തിൽ ബന്ധപ്പെട്ട ബംഗാളിന്റെ പശ്ചാത്തലത്തിലാണ് പ്രശാന്ത് വർമ്മ രചന നിർവഹിക്കുന്നത്. മഹാകാളിയുടെ ആദ്യ രൂപം അതിന്റെ ദൈവിക തീവ്രതയും സൗന്ദര്യവും തൽക്ഷണം ശ്രദ്ധ ആകർഷിക്കുന്നു. ജ്വലിക്കുന്ന ചുവന്ന നിറം, ആഴത്തിലുള്ള സ്വർണം എന്നിവയുടെ ഷേഡുകളിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭൂമി ഷെട്ടിയെ പോസ്റ്ററിൽ കാണാം. "ഫ്രം ദ യൂണിവേഴ്സ് ഓഫ് ഹാനുമാൻ" എന്നാണ് ടാഗ്‌ലൈൻ,
ഇന്ത്യൻ, വിദേശ ഭാഷകളിൽ ഐമാക്സ് ത്രീഡി ഫോർമാറ്റിലും ഒരുങ്ങുന്ന ചിത്രം ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗൽ നിർമ്മിക്കുന്നു. ആർകെ ദുഗ്ഗൽ അവതരിപ്പിക്കുന്ന ചിത്രത്തിന് സ്മാരൻ സായ് ആണ് സംഗീതം.ക്രിയേറ്റീവ് ഡയറക്ടർ- സ്നേഹ സമീറ, പ്രൊഡക്ഷൻ ഡിസൈനർ- ശ്രീ നാഗേന്ദ്ര തംഗല,പി.ആർ.ഒ- ശബരി .