വിസ്മയ മോഹൻലാലിന് അഭിനയത്തുടക്കം

Friday 31 October 2025 7:04 AM IST

സൂപ്പർ താരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന തുടക്കം എന്ന ചിത്രത്തിന് കൊച്ചിയിൽ പൂജയോടെ തുടക്കം കുറിച്ചു. മോഹൻലാൽ, സുചിത്ര മോഹൻലാൽ , പ്രണവ് മോഹൻലാൽ എന്നിവർ നിറസാന്നിദ്ധ്യമായി. മകനും മകളും സിനിമയിലേക്ക് വരുമെന്ന് കരുതിയില്ലെന്ന് മോഹൻലാൽ പറഞ്ഞു. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും സുപ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു . ആന്റണി പെരുമ്പാവൂരും കുടുംബ സമേതാണ് എത്തിയത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന തുടക്കത്തിന്റെ പ്രധാന ലൊക്കേഷൻ തൊടുപുഴയാണ് . ജോമോൻ ടി ജോൺ ഛായാഗ്രഹണം നി‌ർവഹിക്കുന്നു. സംഗീതം ജെക്സ് ബിജോയ്, ചമൻ ചാക്കോ ആണ് എഡിറ്റർ.