സ്നേഹത്തിന് നന്ദി അറിയിച്ച് മമ്മൂട്ടി, അപ്പോൾ ഇനി തുടങ്ങാം
എട്ടു മാസത്തിനുശേഷം മമ്മൂട്ടി കേരളത്തിൽ
ചികിത്സാർത്ഥം സിനിമയിൽ നിന്ന് ഇടവേള എടുത്ത മെഗാസ്റ്റാർ മമ്മൂട്ടി എട്ടു മാസത്തിനുശേഷം കേരളത്തിൽ തിരിച്ച് എത്തി. നെടുമ്പാശേരി വിമാനത്താവളത്തിൽ മന്ത്രി പി. രാജീവ് ഉൾപ്പെടെ നിരവധിപ്പേർ മമ്മൂട്ടിയെ സ്വീകരിക്കാൻ എത്തിയിരുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പ്രേടിയറ്റിന്റെ ലണ്ടൻ ഷെഡ്യൂൾ പൂർത്തിയാക്കിയ മമ്മൂട്ടി ചെന്നൈയിൽ നിന്നാണ് എത്തുന്നത്. കൊച്ചിയിലെ വീട്ടിലേക്ക് പോകാൻ വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിൽ കയറിയ മമ്മൂട്ടി ആരാധകർക്ക് നേരെ കൈവീശി കാണിച്ചു. എല്ലാ സ്നേഹത്തിനും മമ്മൂട്ടി നന്ദി അറിയിച്ചു. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചത്താ പച്ച എന്ന ചിത്രത്തിൽ അതിഥി താരമായി പ്രത്യക്ഷപ്പെടാൻ ഒരുങ്ങുകയാണ് മമ്മൂട്ടി. നവംബർ ആദ്യ ആഴ്ച 5 ദിവസത്തെ ഡേറ്റ് മമ്മൂട്ടി നൽകിയിട്ടുണ്ട്. പേട്രിയറ്ററിന്റെ 30 ദിവസത്തെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്.