വെയർഹൗസ് ഓഫീസിന് മുമ്പിൽ ധർണ്ണ
Thursday 30 October 2025 8:53 PM IST
ഉദുമ: അഡീഷണൽ അലവൻസ് വെട്ടിക്കുറച്ച നടപടിക്കെതിരെ ബെവ്കോ എംപ്ലോയിസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ പണിമുടക്കി ബട്ടത്തൂരിലെ വെയർ ഹൗസിന് മുന്നിൽ ധർണ്ണ നടത്തി. ഐ.എൻ.ടി.യു.സി ബട്ടത്തൂരിലെ വെയർ ഹൗസിന് മുന്നിൽ നടത്തിയ ധർണ്ണ ജില്ലാ സെക്രട്ടറിയും കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗവുമായ തോമസ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ബെവ്‌കോ എംപ്ലോയിസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഒ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ.ഉണ്ണികൃഷണൻ, ജോർജ്കുട്ടി തോമസ്, ടി.സി ബേബി എന്നിവർ സംസാരിച്ചു. സോജിമോൻ ജോർജ്ജ് സ്വാഗതവും രവീന്ദ്രൻ പാടച്ചേരി നന്ദിയും പറഞ്ഞു.അഡീഷണൽ അലവൻസ് 600 രൂപ വെട്ടിക്കുറച്ച നടപടി പിൻവലിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ ബെവ്കോ ജീവനക്കാർ പ്രതിഷേധത്തിലാണ്.