പക്ഷാഘാത ദിനാചരണം ജില്ലാതല ഉദ്ഘാടനം

Thursday 30 October 2025 8:57 PM IST

കാഞ്ഞങ്ങാട് :ലോകപക്ഷാഘാത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രി ടെലി മെഡിസിൻ ഹാളിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എ.വി.രാംദാസ് നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.എം.പി.ജീജ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അജയ് രാജൻ, എം.സി എച്ച് ഓഫീസർ പി.ഉഷ , ഡി.പി.എച്ച്.എൻ എം.ശാന്ത , ജില്ലാ ആശുപത്രി സൂപ്രണ്ട് ലളിതാംബിക എന്നിവർ സംസാരിച്ചു. ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും ജില്ലാ ആശുപത്രി പി.ആർ.ഒ റിൻസ് മാണി നന്ദിയും പറഞ്ഞു.ജില്ലാ ആശുപത്രി ഫിഷ്യൻ ഡോ.രാജേഷ് രാമചന്ദ്രൻ ക്ലാസ്സെടുത്തു. ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.