സ്തനാർബുധ ബോധവൽക്കരണം
Thursday 30 October 2025 9:04 PM IST
കാഞ്ഞങ്ങാട്: ഐ.എം.എ , കെ.ജി.എം.ഒ.എ , വിമ, കാസർകോട് ഒബ്സ്റ്റട്രിക്സ് ആൻ്റ് ഗൈനക്കോളജിക്കൽ സൊസൈറ്റി,ജില്ലാ ആരോഗ്യ വകുപ്പ് തുടങ്ങിയ സംഘടനകളുടെ സംയുക്താഭിമുഖത്തിൽ എൻ.എച്ച്.എം ഹാളിൽ ലോക സ്തനാർബുദ ബോധവൽക്കരണ മാസാചരണം സംഘടിപ്പിച്ചു. വിമ ചെയർപേഴ്‌സൺ ഡോ.യു.കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. ഐ.എം.എ പ്രസിഡന്റ് ഡോ.ഡി.ജി.രമേഷ് അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് ഡോ.ശശിധര റാവ് മുഖ്യാതിഥിയായി. ഡോ.വിജയലക്ഷ്മി, സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ.അംബുജാക്ഷി, പി.മുരളീധരൻ , എന്നിവർ സംസാരിച്ചു. കെ.ജി.എം.ഒ.എ വൈസ് പ്രസിഡന്റ് ഡോ.എം.പി.ജീജ സ്വാഗതവും പി.ആർ.ഒ റിൻസ് മണി നന്ദിയും പറഞ്ഞു. തുടർന്ന് കെ.ഒ.ജി.എസ് സെക്രട്ടറി ഡോ.ദീപ മാധവൻ സ്തനാർബുദ ക്ലാസ്സ് എടുത്തു. ക്ലാസ്സിൽ ആശാപ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, എൻ.എച്ച്.എം ജീവനക്കാർ എന്നിവർ പങ്കെടുത്തു.