സൂപ്പർ ലീഗ് സംഘാടക സമിതി രൂപീകരണം
Thursday 30 October 2025 9:07 PM IST
കണ്ണൂർ:കേരള സൂപ്പർ ലീഗ് ഫുട്‌ബോളിൽ കണ്ണൂർ വാരിയേഴ്സിന്റെ ഹോം ഗ്രൗണ്ടായ ജവഹർ സ്റ്റേഡിയത്തിൽ നവംബർ 7 മുതൽ നടക്കുന്ന മത്സരങ്ങളുടെ സംഘാടകസമിതി രൂപീകരണം ഇന്ന് വൈകീട്ട് 4ന് ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ മേയർ മുസ്ലീഹ് മഠത്തിൽ ഉദ്ഘാടനം ചെയ്യും. അഞ്ച് ഹോം മത്സരങ്ങളാണ് ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്നത്. നവംബർ 7 ന് ആദ്യ മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്സി തൃശൂർ മാജിക് എഫ്സിയെ നേരിടും. രാത്രി 7.30 നാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്.നവംബർ 10 ന് തിരുവനന്തപുരം കൊമ്പൻസ് എഫ്സി, നവംബർ 19 ന് മലപ്പുറം എഫ്സി, നവംബർ 23 ന് ഫോഴ്സ കൊച്ചി എഫ്സി, നവംബർ 28 ന് കാലിക്കറ്റ് എഫ്സി എന്നിങ്ങനെയാണ് കണ്ണൂർ വാരിയേഴ്സിന്റെ മത്സരങ്ങൾ. നാല് എവേ മത്സരങ്ങൾ പൂർത്തിയായപ്പോൾ മൂന്ന് ജയവും ഒരു സമനിലയുമായി പത്ത് പോയിന്റാണ് വാരിയേഴ്സിന്.