അനന്തരം ഫ്രഷ്കട്ട്
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ്കട്ട് സമരം ഇന്ന് പുതിയ വഴിത്തിരിവിലാണ്. ജില്ലയ്ക്കകത്തും പുറത്തും നിന്നുമുള്ള കോഴി മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിച്ച് കച്ചവടം നടത്തുന്ന ഫ്രഷ്കട്ട് സംരംഭം കഴിഞ്ഞ കുറേക്കാലമായി ഒരു പ്രദേശത്തിന്റെ സമാധാന ജീവിതം കെടുത്തിയിരിക്കുകയാണ്. തോടും കുളവും പുഴകളുമെല്ലാം മലിനമാക്കുന്ന രീതിയിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ സംസ്കരിക്കാൻ ഒരിടം വേണമെന്നതിൽ ആർക്കും തർക്കമില്ല. പക്ഷെ, അത്തരമൊരു സംവിധാനം ഒരു പ്രദേശത്തെയാകെ മാലിന്യത്താലും രോഗഭീതിയിലും ആഴ്ത്തിയാലോ..? അതിനെതിരെയാണ് താമരശ്ശേരിയിൽ കഴിഞ്ഞ ആഴ്ചയിൽ ഫ്രഷ്കട്ടിനെതിരെ വലിയ രീതിയിലുള്ള സമരം നടന്നത്. കേരളം കഴിഞ്ഞ കാലങ്ങളിൽ കണ്ട പല സമരങ്ങളിൽ ഭൂരിഭാഗവും അക്രമത്തിലേക്കും പൊലീസുമായുള്ള ഏറ്റുമുട്ടലിലേക്കും വഴിമാറിയിട്ടുണ്ട്. അപ്പോഴെല്ലാം ഭരണകൂടം സമരക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. താമരശ്ശേരിയിലും അതുതന്നെ സംഭവിച്ചു. ഫ്രഷ്കട്ട് എന്ന കോഴിമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായി നടന്ന സമരവും തുടർ സംഭവ വികാസങ്ങളും ഒരു പ്രദേശത്തെ ജനജീവിതം താറുമാറാക്കിയിരിക്കുകയാണ്. ഒടുവിൽ സമരവും അക്രമങ്ങളും കൊടുംപിരി കൊണ്ടിരുന്ന നാളുകൾക്കുശേഷം കർശന ഉപാധികൾക്കു നടുവിൽ ഫ്രഷ്കട്ട് വീണ്ടും ഇന്നു മുതൽ തുറന്ന് പ്രവർത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഭീതിജനകമായ സാഹചര്യം ഫ്രഷ്കട്ട് സംഘർഷത്തിന് പിന്നാലെ പൊലീസ് റെയ്ഡ് ശക്തമാക്കിയതോടെ താമരശ്ശേരി, അമ്പലമുക്ക്, കുടുക്കിലുമ്മാരം, കരിങ്ങമണ്ണ, കൂടത്തായി, കരിമ്പാലക്കുന്ന് പ്രദേശങ്ങളിൽ ഭീതിജനകമായ സാഹചര്യമാണ്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചേർത്ത് എട്ട് കേസുകൾ താമരശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്തതോടെ സമരത്തിൽ പങ്കെടുത്ത നൂറുകണക്കിനാളുകളാണ് ഒളിവിൽ പോയത്. സമരത്തിൽ പങ്കെടുക്കാത്തവർ പോലും പൊലീസ് പ്രതിചേർക്കുമെന്ന ആശങ്കയിൽ വീടുകൾ വിട്ട് മാറി താമസിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. കേസിൽ ആരൊക്കെയാണുള്ളതെന്ന് അറിയാത്തതിനാൽ സമരമുഖത്തുണ്ടായിരുന്ന പലരും ഒളിവിലാണ്. പൊലീസ് സമരക്കാരെ തേടി വീട്ടിൽ എത്തുന്നതിനാൽ സ്ത്രീകളും കുട്ടികളും ഭീതിയിലാണ്. പ്രദേശത്തെ സ്കൂളുകളിലും കുട്ടികളില്ലാത്ത അവസ്ഥയാണ്. കുട്ടികളില്ലാത്ത സ്കൂൾ ശൂന്യമായ ക്ലാസ് മുറികൾ, പേടിപ്പെടുത്തുന്ന സാഹചര്യം. ഇതാണ് ഈ മേഖലയിലുള്ള സ്കൂളുകളുടെ ഇപ്പോഴത്തെ അവസ്ഥ. കൂടത്തായി സെന്റ് ജോസഫ് എൽ.പി സ്കൂളിൽ ഇന്നലെ പഠിക്കാനെത്തിയത് ആകെ അഞ്ച് കുട്ടികൾ മാത്രമാണ്. ഇതിൽ മൂന്ന് പേരും സ്കൂളിലെ തന്നെ അദ്ധ്യാപകരുടെ മക്കളാണ്. ബാക്കി രണ്ട് കുട്ടികൾ സ്കൂളിന് തൊട്ടടുത്ത വീടുകളിലുള്ളവരും. സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലും ഇത് തന്നെയാണ് സ്ഥിതി. വീട്ടിൽ രക്ഷിതാക്കളില്ലാത്ത സാഹചര്യത്തിൽ വല്ലാത്ത അരക്ഷിതാവസ്ഥയിലാണ് പ്രദേശത്തെ കുട്ടികളുള്ളത്. കലാ-ശാസ്ത്ര മേളകളെല്ലാം തുടങ്ങാനിരിക്കെ കുട്ടികളുടെ അഭാവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പ്രദേശത്തെ സാഹചര്യവും ഇപ്പോഴത്തെ അവസ്ഥയും കുട്ടികളു ടെ പഠനത്തെ ബാധിക്കുമെന്നുമാണ് സെന്റ് ജോസഫ് എൽ.പി സ്കൂൾ അറബി അദ്ധ്യാപകൻ മൂസാക്കുട്ടി പറയുന്നത്. പരസ്പരം പോരിടിച്ച് നേതാക്കളും സമരത്തിൽ എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ നുഴഞ്ഞുകയറിയാണ് കലാപമുണ്ടാക്കിയതെന്നാണ് സി.പി.എം നിലപാട്. എന്നാൽ സംഭവത്തിൽ ഡി.വൈ.എഫ്.ഐ നേതാവ് ഉൾപ്പെടെ അറസ്റ്റിലായി. ഇതോടെ യു.ഡി.എഫും സമരസമിതിയും സി.പി.എമ്മിനെതിരെ തിരിഞ്ഞു. എന്നാൽ സമരസമിതിയുമായോ താമരശ്ശേരിയുമായോ ഒരു ബന്ധവുമില്ലാത്ത മഞ്ചേരി സ്വദേശി സൈഫുള്ള അറസ്റ്റിലായതോടെ ഫ്രഷ് കട്ട് സംഭവത്തിൽ വീണ്ടും ട്വിസ്റ്റായി. ഇയാൾക്ക് സമരസമിതിയുമായി ബന്ധമില്ലെന്നും കമ്പനി ഇറക്കിയതാണെന്നും പറഞ്ഞ് സമരസമിതിയും സി.പി.എം സമരം പൊളിക്കാൻ ഇറക്കിയ ആളാണെന്ന് യു.ഡി.എഫും ആരോപിച്ചു. എന്നാൽ സി.പി.എമ്മിന്റെ അട്ടിമറി ആരോപണം ശരിവയ്ക്കുന്നതായി മാറുകയാണ് പുതിയ സംഭവവികാസങ്ങൾ.
പ്രതികളെ തേടി പൊലീസ് പ്രതികളെ കണ്ടെത്തുന്നതിനായി രാത്രികാല പരിശോധന ഉൾപ്പെടെ ഒഴിവാക്കാനാവില്ലെന്നാണ് പൊലീസിന്റെ പക്ഷം. ആക്ഷേപമൊഴിവാക്കാൻ വീഡിയോ ചിത്രീകരണമുൾപ്പെടെയുള്ള സംവിധാനത്തോടെയാണ് റെയ്ഡ് തുടരുന്നത്. പ്രതികളെ തേടി സംസ്ഥാനത്തിനു പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതികളിൽ ചിലർ രാജ്യം വിട്ടിരിക്കാനുള്ള സാദ്ധ്യതയും പരിശോധിച്ചുവരികയാണ്.
സമരത്തിന്റെ നാൾ വഴികൾ
കോഴി മാലിന്യപ്രശ്നം പരിഹരിക്കാൻ വേണ്ടിയുള്ള ചർച്ച ഒന്നാം പിണറായി സർക്കാർ ആരംഭം കാട്ടിപ്പാറ പഞ്ചായത്തിൽ ഫ്രഷ് കട്ട് സ്ഥലം കണ്ടെത്തി പ്ലാന്റ് നിർമ്മാണം 30 ടൺ സംസ്കരണ ശേഷി മാത്രമുള്ള ഫാക്ടറിയുടെ ഉദ്ഘാടനം 2019-ൽ ദുർഗന്ധത്തെ തുടർന്ന് പ്രദേശവാസികളുടെ പ്രതിഷേധം വിവിധ പ്രദേശങ്ങളിൽ സമര സംഘടനകൾ രൂപപ്പെടുന്നു. ഫാക്ടറിയെച്ചൊല്ലി പരാതികളുടെ പ്രവാഹം ജില്ലാ ആസ്ഥാനത്തുൾപ്പെടെ പ്രതിഷേധം ഒക്ടോബർ 21ന് രാപ്പകൽ സമരം തുടങ്ങുന്നു
സംഘർഷം വ്യാപിക്കുന്നു- ഫാക്ടറി കത്തിക്കുന്നു, കല്ലേറ്,