4 കോടി രൂപയുടെ കഞ്ചാവുമായി പിടിയിൽ

Friday 31 October 2025 1:50 AM IST
കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് പിടികൂടിയ കഞ്ചാവ്‌പൊതികൾ

കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിൽ നാലു കോടിയോളം രൂപ വിലമതിക്കുന്ന 3.98 കിലോഗ്രാം കഞ്ചാവ് കസ്റ്റംസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ബാങ്കോക്കിൽ നിന്ന് മസ്‌കറ്റ് വഴിയെത്തിയ കോഴിക്കോട് എലത്തൂർ സ്വദേശി രാഹുൽ രാജ് പിടിയിലായി. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ പായ്ക്കറ്റുകളിലാണ് 'ഹൈഡ്രോപോണിക്" രീതിയിൽ കൃഷി ചെയ്ത കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.