ജെൻ സീ എ.ഐയേക്കാൾ മിടുക്കരെന്ന്

Friday 31 October 2025 2:34 AM IST

തിരുവനന്തപുരം: ജെൻ സീ എ.ഐയേക്കാൾ മിടുക്കരെന്ന് ട്രിനിറ്റി കോളേജ് ഓഫ് എൻജിനിയറിംഗ് സ്ട്രാറ്റജിക് ഡയറക്ടറും പ്രിൻസിപ്പലും കേരള നോളജ് ഇക്കണോമി മിഷൻ കോർ ഗ്രൂപ്പ് അംഗവുമായ ഡോ.അരുൺ സുരേന്ദ്രൻ.ടെക്നോപാർക്ക് ആസ്ഥാനമായുള്ള പ്രമുഖ സാങ്കേതിക നവീകരണ സേവന ദാതാവായ റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസിൽ നടന്ന ഇൻസ്പയേർഡ് ടോക്ക്സ് പരമ്പരയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. റിഫ്ളക്ഷൻ ഇൻഫോ സിസ്റ്റംസ് സി.ഇ.ഒ ദീപ സരോജമ്മാളും ചടങ്ങിൽ സംസാരിച്ചു.