പന്തൽ കാൽനാട്ടുകർമ്മം
Friday 31 October 2025 2:36 AM IST
മുടപുരം: നവംബർ 4,5,6,7 തീയതികളിൽ കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സത്തിന്റെ പന്തൽ കാൽനാട്ടുകർമ്മം കലോത്സവത്തിന്റെ ജനറൽ കൺവീനറും സ്കൂൾ പ്രിൻസിപ്പലുമായ മാർജി നിർവഹിച്ചു. പന്തൽ കമ്മിറ്റി ചെയർമാൻ കടയറ ജയചന്ദ്രൻ,പി.ടി.എ പ്രസഡന്റ് സബീന ബീവി,വൈസ് പ്രസിഡന്റ് അനസ്, അദ്ധ്യാപക സംഘടനാനേതാക്കളായ സാബു.എൻ, ദിനേഷ് കുമാർ.കെ, രാജേഷ്, വിനോദ്.സി.എസ്, സുഖീന്ദ്രൻ, നിഹാസ് എന്നിവർ പങ്കെടുത്തു.