സായാഹ്ന സദസ്
Friday 31 October 2025 2:35 AM IST
ചേർത്തല: കെ.പി.സി.സി സംസ്‌കാര സാഹിതി ചേർത്തല നിയോജകമണ്ഡലം സത്സംഘ് സായാഹ്ന സദസ് നവംബർ ഒന്നിന് വയലാർ നഗറിൽ (ചേർത്തല എയിഡഡ് അദ്ധ്യാപക സഹകരണ സംഘം ഓഡിറ്റോറിയത്തിൽ) നടത്തുമെന്ന് നിയോജകമണ്ഡലം ചെയർമാൻ റോക്കി എം.തോട്ടുങ്കൽ, ട്രഷറർ എൽ.പ്രതിഭ,ജില്ലാ ഭാരവാഹികളായ ഷൈലകുമാരി,പി.എസ്. സുഗന്ധപ്പൻ എന്നിവർ അറിയിച്ചു. ഉച്ചയ്ക്ക് 2ന് സാഹിതി സംസ്ഥാന വർക്കിംഗ് ചെയർമാൻ എൻ.വി.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്യും. റോക്കി എം.തോട്ടുങ്കൽ അദ്ധ്യക്ഷനാകും.സംവിധായകൻ ആലപ്പി അഷറഫ് മുഖ്യപ്രഭാഷണം നടത്തും.സാഹിതി നിയോജക മണ്ഡലം തിരുവാതിര കളി സംഘത്തിന്റെ ഉദ്ഘാടനം ജില്ലാ ചെയർമാൻ എ.കബീർ നിർവഹിക്കും.