കുടുംബ സംഗമം
Friday 31 October 2025 1:38 AM IST
ആലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വട്ടയാൽ യൂണിറ്റിന്റെ കുടുംബ സംഗമം തകഴി സ്മാരക സെക്രട്ടറി കെ.ബി.അജയകുമാർ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമിതി കൺവീനർ കെ.എം.ശിവൻ അദ്ധ്യക്ഷനായി. യൂണിറ്റ് പ്രസിഡന്റ വി.ജെ.ജോൺ പതാക ഉയർത്തി. യൂണിറ്റ് സെക്രട്ടറി കെ.എൻ.ഷൈൻ സ്വാഗതം പറഞ്ഞു ടൗൺ ബ്ലോക്ക് സെക്രട്ടറി നരേന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. എസ്.ശുഭ, സി.പി.സാറാമ്മ, ടി.എസ്.വിജയപ്പൻ, ടി.ടി.പ്രകാശൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് ജോയിൻ സെക്രട്ടറി സി.എൻ.ബാബുജി നന്ദി പറഞ്ഞു.