സ്കോളർഷിപ്പിന് അപേക്ഷിക്കാം
Friday 31 October 2025 2:43 AM IST
ആലപ്പുഴ: കാവാലം ഗ്രാമപഞ്ചായത്ത് നിവാസികളായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.ബിരുദ, ബിരുദാനന്തര ബിരുദ, മെഡിക്കൽ,എൻജിനിയറിംഗ്,പോളിടെക്‌നിക്, പ്ലസ് ടു വിന് ശേഷമുള്ള മറ്റ് സർക്കാർ അംഗീകൃത കോഴ്‌സുകളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.സമുദായ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സ്ഥാപന മേധാവി നൽകുന്ന കോഴ്‌സ് സർട്ടിഫിക്കറ്റ്, റേഷൻകാർഡിന്റെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ് എന്നീ രേഖകളുമായി നവംബർ 29 നാല് മണിക്ക് മുമ്പായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0477 - 2747240.