ആർദ്രകേരളം പുരസ്കാരം
Friday 31 October 2025 1:59 AM IST
തുറവൂർ : ആരോഗ്യമേഖലയിൽ മികച്ചപ്രവർത്തനംനടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്കാരം തുറവൂർ പഞ്ചായത്ത്പ്രസിഡന്റ് മോളിരാജേന്ദ്രൻ മന്ത്രി വീണ ജോർജ്ജിൽനിന്ന് ഏറ്റുവാങ്ങി.
സംസ്ഥാന ആരോഗ്യവകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന സമഗ്രആരോഗ്യപദ്ധതികൾ
മികച്ചരീതിയിൽ നടപ്പിലാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് പുരസ്കാരത്തിന് അർഹരായത്. ആരോഗ്യരംഗത്തു മികച്ചപ്രവർത്തനം നടത്തിയ തുറവൂർഗ്രാമപഞ്ചായത്ത് ആലപ്പുഴജില്ലയിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കിയിരുന്നു.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഡോ. അനുപമ, പഞ്ചായത്ത് അംഗങ്ങളായ പ്രസീതഅജയൻ, അമ്പിളിമാമൻ, ഹെൽത്ത് ഇൻസ്പെക്ടർ ആർ.അനിതകുമാർ.
എന്നിവർ പങ്കെടുത്തു.